Online Registration

NEWS & EVENTS

APR
21

PANAKKAD , MALAPPURAM

ഈ റമളാനില്‍ അമ്മ ജുസ്അ് പഠിക്കാം..

പാണക്കാട് ഹാദിയ സി.എസ്.ഇയുടെ ആഭിമുഖ്യത്തിൽ റമളാൻ മാസം പൊതുജനങ്ങൾക്ക് അമ്മ ജുസ്അ് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശൈഖുനാ കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ ഖുർആൻ വ്യാഖ്യാനം അടിസ്ഥാനമാക്കിയാണ് ക്ലാസ്. മഹല്ല്, മദ്‌റസ കമ്മിറ്റികളുടെ കാർമികത്വത്തിൽ ഇമാമുമാർ, ഖത്തീബുമാർ, മദ്‌റസ ഉസ്താദുമാർ എന്നിവർക്ക് അതത് നാടുകളില്‍ ക്ലാസുകൾ സംഘടിപ്പിക്കാം. ഒന്നര മണിക്കൂർ വീതമുള്ള ഇരുപത് ക്ലാസുകള്‍ കൊണ്ട് അമ്മ ജുസ്അ് പൂർത്തിയാക്കുന്ന രീതിയിലാണ് കോഴ്‌സ് സംവിധാനിച്ചിട്ടുള്ളത്. റമളാനിൽ സ്ഥിരം ഖുർആൻ ക്ലാസുകൾ നടത്തിവരുന്നവർക്കോ അത്തരത്തിൽ നടത്താൻ കഴിയുന്നവർക്കോ ബന്ധപ്പെടാം. സമയപരിധി: 25/04/2019 വിവരങ്ങൾ അന്വേഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:📱 https://wa.me/+918113054227 (വാട്‌സാപ്പ്)

APR
21

PANAKKAD , MALAPPURAM

മീറ്റ്: ഹാദിയ മഹല്ല് ശാക്തീകരണ പദ്ധതി

സാമൂഹിക നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളാകേണ്ട മഹല്ലുകള്‍ ശാക്തീകരിക്കുന്നതിനു സഹായകമാവുന്ന വളരെ ലളിതവും പ്രായോഗികവുമായ പദ്ധതിയാണ് മീറ്റ്- മഹല്ല് എംപവർമെന്റ് ആന്റ് എൻഹാൻസ്മെന്റ് ട്രെയ്‌നിംഗ്. ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് മഹല്ലുകള്‍ ചലനാത്മകമാക്കുകയും മഹല്ലുനിവാസികളുടെ ബഹുമുഖ പുരോഗതി ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സാ(CSE)ണ് പദ്ധതി അവതരിപ്പിക്കുന്നത്. Organizing, Education, Social Life, Moral Grooming എന്നീ നാലു മേഖലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മീറ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. പരിമിതമായ സാഹചര്യങ്ങളിലും വിജയകരമായി നടപ്പിലാക്കാന്‍ കഴിയുന്നുവെന്നതാണ് പ്രത്യേകത. ആദ്യ പരിഗണന ആദ്യം അപേക്ഷ നല്‍കുന്ന 10 മഹല്ലുകള്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.http://wa.me/+919037980405

MAR
18

PANAKKAD , MALAPPURAM

40 മണിക്കൂര്‍ കൊണ്ട് ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാം

പാണക്കാട്: Let's English എന്ന പേരില്‍ 40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രോഗ്രാം 19,20,21 തിയ്യതികളില്‍ സി.എസ്.ഇ ഇവന്റ്‌സ് ഹാളില്‍ വെച്ച് നടക്കും. ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്, റിസോഴ്‌സ് ഹബിന് കീഴിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സഹവാസ ക്യാമ്പില്‍ -Basic Communication -English for Real life -Vocabulary Mastery -Group Discussion -Islam in Daily Life -Fun English -Spiritual Thoughts -Career Orientation എന്നീ വിഷയങ്ങില്‍ വ്യത്യസ്ത സെഷനുകള്‍ നടക്കും. ഇംഗ്ലീഷ് ഭാഷ സംസാരത്തില്‍ തികഞ്ഞ ആത്മവിശ്വാസം പകരുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 15 ന് മുമ്പായി 9895456842 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.

MAR
18

PANAKKAD , MALAPPURAM

ബംഗാളില്‍ പുതിയ 10 മോഡല്‍ വില്ലേജുകള്‍ക്ക് തുടക്കം കുറിക്കും

24 പര്‍ഗാനാസ്: വെസ്റ്റ് ബംഗാളിലെ 24 പര്‍ഗാനാസ് കേന്ദ്രീകരിച്ച് നടക്കുന്ന മോഡല്‍ വില്ലേജ് പ്രോജക്റ്റ് പത്ത് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബംഗാള്‍ പ്രതിനിധികള്‍ അറിയിച്ചു. ദാറുല്‍ ഹുദാ ബിരുദ ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ പ്രത്യേക അതിഥികളായി ബംഗാളില്‍ നിന്ന് എത്തിയ സംഘമാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. നിലവില്‍ ഹാദിയ നാഷണല്‍ എഡ്യൂക്കേഷന്‍ കൗസിലിനു കീഴില്‍ ചാന്ദ്പൂരില്‍ മോഡല്‍ വില്ലേജ് പ്രോജക്റ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 24 പര്‍ഗാനാസ് ഹാദിയ റീജനല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാദിയ മോറല്‍ സ്‌കൂളുകളുടെ എണ്ണം 2018 അവസാനത്തോടെ നൂറെണ്ണമാക്കി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് കണ്ടും പഠിച്ചും മനസ്സിലാക്കിയ രീതികള്‍ പൂര്‍ണമായും തങ്ങളുടെ നാടുകളിലും നടപ്പാക്കാനുള്ള പൂര്‍ണ തയ്യാറെടുപ്പിലാണ് ആള്‍ ഇന്ത്യ സുന്നത്ത് ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ മതീന്‍ സാഹിബ് അടങ്ങുന്ന സംഘം.