• E-mail: hadiacentral@gmail.com, csehadia@gmail.com

NEWS

HOME / NEWS

PANAKKAD , MALAPPURAM

സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതല്‍ വിഷയങ്ങള്‍ ഗവേഷണ വിധേയമാകണം- ഹുദവി അക്കാദമിയ

പാണക്കാട്: സ്വാര്‍ഥ താല്‍പര്യങ്ങള്‍ അക്കാദമിക മേഖല കീഴടക്കുന്ന പുതിയ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷകരും ഗവേഷണങ്ങളും സമൂഹത്തിന് കൂടുതല്‍ ആവശ്യമുണ്ടെന്ന് അലിഗഢ് മലപ്പുറം കാമ്പസ് ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് പറഞ്ഞു. ഹുദവി ഗവേഷകരുടെ വാര്‍ഷിക സംഗമമായ ഹുദവി അക്കാദമിയ 2021 മാര്‍ച്ച് 14 ന് ഹാദിയ സി.എസ്.ഇ ഹിറാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കകത്തും പുറത്തുമുള്ള യൂനിവേഴ്‌സിറ്റികളില്‍ ഗവേഷണം ചെയ്യുന്ന 30 ഹുദവിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ഡയറക്ടര്‍ ടി. അബൂബക്ര്‍ ഹുദവി കരുവാരക്കുണ്ട് ആമുഖ ഭാഷണം നിര്‍വഹിച്ചു. ഇസ്‌ലാം മുസ്‌ലിം സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ കാനഡ മഗ്ഗില്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ ഒ.പി മജീദ് ഹുദവി പൂക്കൊളത്തൂര്‍ സംസാരിച്ചു. ബോംബെ ഐ.ഐ.ടിയില്‍നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. നിസാര്‍ ഹുദവി ഇരുമ്പുഴിയെ യോഗം അഭിനന്ദിച്ചു. സി.എസ്.ഇ റിസര്‍ച്ച് ലൈനി നു കീഴില്‍ സംഘടിപ്പിക്കാവുന്ന വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. ഡോ. പി.കെ.എം ജലീല്‍ ഹുദവി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. റിസര്‍ച്ച് ലൈന്‍ പുതിയ ഭാരവാഹികളായി ഡോ. നിസാര്‍ ഹുദവി ഇരുമ്പുഴി, നൗഫല്‍ ഹുദവി വേങ്ങര, നാഫിഅ് ഹുദവി ചേലക്കോട് എന്നിവരെ തെരഞ്ഞെടുത്തു. ശാഫി ഹുദവി ചെങ്ങര നന്ദി ആശംസിച്ചു. .

PANAKKAD , MALAPPURAM

HADIA CSE is hiring for the following posts

(1) READ online Islamic School teachers – 3 Nos. (2) READ Online Islamic School coordinator – 1 No. (3) Field Coordination Manager for National Interventions Department – 1 No. (4) National Trainer – 1 No. (5) Research and Content Development Manager (National Interventions) – 1 No. (6) Program Managers (Regional Heads outside Kerala) – 6 Nos. (7) Academic Coordinators (Outside Kerala) – 6 Nos. Applications are invited from interested hudawis. Please send your application along with your professional resumes to: officesecretary@hadia.in Last Date for submission: April 05, 2021 For details, please call: 97444 77555, 9447088572

PANAKKAD , MALAPPURAM

ഹാദിയ പ്രവർത്തക സമിതി നിലവില്‍ വന്നു

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ 20201-23 വര്‍ഷത്തെ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് (പ്രസിഡന്റ്), ഡോ. ഫൈസല്‍ ഹുദവി മാരിയാട് (ജ.സെക്രട്ടറി), അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി (ട്രഷറര്‍), ഡോ.ഹാരിസ് ഹുദവി കുറ്റിപ്പുറം, ഡോ. ഉവൈസ് ഹുദവി കണ്ണൂര്‍ (വൈ.പ്രസി) അബ്ദുല്‍ ഖാദിര്‍ ഹുദവി എറണാകുളം, സഈദ് ഹുദവി വല്ലപ്പുഴ, മിദ്‌ലാജ് ഹുദവി കെ.സി (ജോ.സെക്ര) ജഅ്ഫര്‍ ഹുദവി ബംഗാളത്ത് (വര്‍. സെക്ര) അബ്ദുറഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഷെയ്ഖ് ജുനൈദ് ഹുദവി ഭീവണ്ടി (ഓര്‍. സെക്ര)തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍.

PANAKKAD , MALAPPURAM

"Read" Online Islamic School - Admission Started

READ Online Islamic School is a moral school under Hadia Onweb Academy, run by HADIA Centre for Social Excellence (CSE), Panakkad, Kerala, India. The course is designed as a basic essential moral education programme specially to Indian expatriates and others. It is a virtual substitute of a systematic Kerala Model Madrasa. The aim of course is to facilitate students for practical learning of moral and religious education.The medium of instruction will be on English Language, therefore anyone (boys and Girls) who understands English can apply for the course. “READ”syllabus comprises Quran, Tajwid (Science of Quran Recitation), Arabic Language, Fiqh (Islamic Jurisprudence), Aqida (Islamic Belief System), Akhlaq (Good Manners), Tarikh (History of Islam). The complete course consists of 10 levels. Each level will be completed in six months.45 minutes long live classes will be conducted via Google meet on five days per week. same live classes are conducted three times a day to cope with needs of people from different time zones. Live classes are recorded, so that students can also watch them later if they couldn't attend. Fee to complete one level is 250$. Admission to levels 1 to 5 is open now. Let’s be the part of READ campaign to spread the information around the Globe and guide the Ummah to true learning of Islam.To apply, visit our website www.hadiawebdemy.com and feel free to call or WhatsApp on +91 9946688188.

PANAKKAD , MALAPPURAM

ഹാദിയ മോറല്‍ സ്‌കൂള്‍ ആര്‍ട് ഫെസ്റ്റുകള്‍ക്ക് സമാപനമായി

വെസ്റ്റ് ബംഗാള്‍, ബിഹാർ, അസ്സം, കർണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന ഹാദിയ മോറല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആര്‍ട്സ് ഫെസ്റ്റ് സമാപിച്ചു. 2021 ജനുവരി മുതല്‍ മാർച്ച് 10 വരെയായി വിത്യസ്ത റെയിഞ്ചുകളിലായി നടന്ന ആര്‍ട്സ് ഫെസ്റ്റുകളില്‍ നിന്നും ആദ്യ സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊര്‍ഡോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സ്, ദാറുല്‍ ഹുദാ ബംഗാള്‍, ആസ്സാം, ആന്ധ്ര, കർണ്ണാടക സെന്‍ററുകളില്‍ വെച്ചാണ് റീജ്യണല്‍ ഫെസ്റ്റ് നടന്ന്ത്. പ്രസംഗം, ബാങ്ക്, ക്വിസ്, നഅത്, ഗ്രൂപ്പ് നഅത്, ഡ്രോയിങ്ങ്, അറബി വായന, ഉര്‍ദു വായന, കയ്യെഴുത്ത് ഉള്‍പ്പെടെ ഇരുപത്തി ഒന്നിനങ്ങളിലായി 3000 പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ എല്ലാ വിദ്യാര്‍ഥികളും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ചാമ്പ്യന്‍ പട്ടം നേടിയ റൈഞ്ചുകള്‍ക്ക് ഓവറോള്‍ ട്രോഫിയും മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

PANAKKAD , MALAPPURAM

എന്റെ നബി ക്വിസ് ടാലെന്റ് ഷോ ഗ്രാന്‍ഡ് ഫിനാലെ : ഇഹ്സാന്‍ അഫ്‌റോസ് ചാമ്പ്യന്‍

മലപ്പുറം: ഹാദിയ ബുക്പ്ലസ് സംഘടിപ്പിച്ച എന്റെ നബി ക്വിസ് ടാലെന്റ് ഷോ ഗ്രാന്റ് ഫിനാലെ സമാപിച്ചു. പാണക്കാട് ഹാദിയ സി.എസ്.ഇയില്‍ നടന്ന മത്സരത്തില്‍ പ്രാഥമിക റൗണ്ടുകളില്‍നിന്ന് യോഗ്യത നേടിയ 60 പേര്‍ പങ്കെടുത്തു. ആണ്‍കുട്ടികളില്‍ ഇഹ്‌സാന്‍ അഫ്‌റോസ് പൊന്‍മള ഒന്നാം സ്ഥാനവും അഹ്‌സന്‍ ജവാദ് വട്ടപ്പറമ്പ് രണ്ടാം സ്ഥാനവും മുഹമ്മദ് നിഹാല്‍ കരുളായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പെണ്‍കുട്ടികളില്‍ ഷാഹിദ നുജൂം കരുളായി ഒന്നാം സ്ഥാനവും സഹല ചെമ്മാട്, ഫാത്തമ ഫസ്മിന ചെമ്മാട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക് ചെമ്മാട് തൂബാ ജ്വല്ലറി സ്പോണ്‍സര്‍ ചെയ്ത 10001, 7007, 5005 രൂപ കാഷ്‌പ്രൈസ് നല്‍കി. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാനം പാണക്കാട് റസാന്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി.എസ്.ഇ ഡയറക്ടര്‍ അബൂബക്കര്‍ ഹുദവി കരുവാരകുണ്ട്, കണ്‍ട്രോളര്‍ ജഅ്ഫര്‍ ഹുദവി,ബിന്‍യാമീന്‍ ഹുദവി, അന്‍വര്‍ സാദത്ത് ഹുദവി, സുഹൈല്‍ ഹുദവി, സൈനുദ്ദീന്‍ ഹുദവി, മന്‍സൂര്‍ പാറക്കടവ്, എന്നിവര്‍ സംബന്ധിച്ചു. അബ്ദുന്നാഫിഅ് ഹുദവി, കെ ടി ഹാരിസ് ഹുദവി എന്നിവരായിരുന്നു അവതാരകര്‍.

ADDRESS